ഹോസ്ദുർഗ്ഗ് ബി.ആർ.സി യിലെ ഓട്ടിസം സെന്റർ പേരോലിൽ ലോക ഓട്ടിസം ബോധവൽക്കരണ ദിനം ആചരിച്ചു. ഹോസ്ദുർഗ്ഗ് ബി.പി.സി കെ.വി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ടെയ്നർ വിജയലക്ഷമി ടീച്ചർ ഓട്ടിസം ബോധവൽക്കരണ ക്ലാസെടുത്തു. പി.ടി.എ പ്രസിഡണ്ട് ബാബു വി. എൻ അദ്ധ്യക്ഷത വഹിച്ചു. സെപ്ഷ്യൽ എജ്യൂക്കേറ്ററായ സുമ സ്വാഗതവും, ശ്യാംമോഹൻ ആശംസ അർപ്പിച്ച് സംസാരിച്ചു. രേഷ്മ.വി നന്ദി പറഞ്ഞു. കുട്ടികളുടെയും, രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
