കാഞ്ഞങ്ങാട്: ഉപരിപഠന തൊഴിൽ മാർഗനിർദ്ദേശങ്ങളും സ്കോളർഷിപ്പ് വിവരങ്ങളും മഹല്ലുകളിൽ സമയബന്ധിതമായി എത്തിക്കാനും വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ആവശ്യമായ കരിയർ സഹായം നൽകുന്നതിനുമായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് എഡ്യുക്കേഷൻ ഗൈഡുമാർക്ക് പരിശീലനം നൽകി. ജില്ലാ പ്രസിഡന്റ് വി.കെ.പി ഇസ്മായിൽ ഹാജി അദ്ധ്യക്ഷനായി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് സുറൂർ മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി.ടി അബ്ദുൾ ഖാദർ, എ.ജി ഹക്കീം, എം.എ അസ്ലാം എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സുഹൈൽ സ്വാഗതവും ഡോ. കെ.എം അഷറഫ് നന്ദിയും പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
