പയ്യന്നൂർ , കോറോം ശ്രീ നാരായണ ഗുരു എഞ്ചീനിയറിംങ്ങ് കോളേജിൽ ആസാദ് സേന രൂപീകരണവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടത്തി.

samakalikam
By samakalikam 1 Min Read

സംസ്ഥാനതല NSS സെല്ലിന്റെയും , കേരള സാമൂഹ്യ നീതി വകുപ്പിന്റെയും കീഴിൽ NSS  ന്റെ നേതൃത്വത്തിൽ ക്യാമ്പസിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്യാമ്പസിനെ ലഹരിവിമുക്തമാക്കുന്നതിനും *ആസാദ് സേന* രുപീകരിക്കുന്നതിന്റെ ഔദ്യോഗിമായ ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവൽക്കരണവും 03-04-2023 ന് 10.30 യ്ക്ക് കോറോം ശ്രീ നാരായണ ഗുരു  കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ  വെച്ച് നടന്നു .   കോളേജ്  പ്രിൻസിപ്പിൽ  Dr. ലീന ഏ.വി അദ്ധ്യക്ഷയായ ചടങ്ങ് , ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ  ശ്രീ സഹദേവൻ നായർ ഉദ്ഘാടനം ചെയ്തു.
Dr. സൂസൻ അബ്രഹാം ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു.
NSS പ്രോഗ്രാം ഓഫിസർ    വൈശാഖ് എം നായനാർ സ്വാഗതവും , NSS വളണ്ടിയർ Ms. ആമിന ഫിസ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ NSS വളണ്ടിയേർസ് ലഹരി വിരുദ്ധ ഗാനം ആലപിച്ചു. തുടർന്ന്  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *