കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷ കാസർഗോഡ് ഹോസ്ദുർഗ് ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കുട്ടികളുടെ തെറാപ്പി സെൻ്ററായ ഇരിയ സ്പെഷ്യൽ കെയർ സെൻ്ററിലെ 30 രക്ഷിതാക്കളുടെയും കുട്ടികളുടെയും സംഗമവും കുട്ടികളുടെ കലാപരിപാടികളും വേറിട്ടഅനുഭവമായി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു രക്ഷിതാക്കളായ മുഹമ്മദ് ബി.എം രാഘവൻ ‘പി’ റസിയ ‘കെ എ എന്നിവർ കുട്ടികളുടെ പ്രശ്നങ്ങൾ ജില്ലാ പഞ്ചായത്ത് പ്രതിനിധികൾക്ക് മുൻപാകെ അവതരിപ്പിച്ചു.ട്രെയിനർ പി.രാജഗോപാലൻ സ്പെഷ്യൽ കെയർ സെൻ്ററുമായി ബന്ധപ്പെട്ട് ബിൽഡിങ്ങ് ,തെറാപ്പി സാമ്പത്തിക സഹായം ഉപകരണങ്ങൾ ലഭ്യമാക്കാൻ എന്നിവയ്ക്ക് വേണ്ടി നിവേദനം നൽകി ‘ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശിവരാജ് വി, പി.ടി.എ പ്രതിനിധി ജയിൻ പി വർഗ്ഗീസ്, ‘ തെറാപ്പി അധ്യാപിക എബിറ്റ തോമസ്, റിസോഴ്സ് അധ്യാപകരായ ജസ് ന ഡൊമനിക്ക് ‘ബെസ്സി തോമസ്, സി.ആർ Vali കോ-ഓഡിനേറ്റർമാരായ സുനിത മോൾ എം, ശാരിക’കെ, പ്രവീണ പി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ബി.ആർ.സി ട്രെയിൻ വിജയലക്ഷി.കെ.പി സ്വാഗതവും റിസോഴ്സ് അധ്യാപിക ദിവ്യാവിനോദ് നന്ദിയും പ്രകാശിപ്പിച്ചു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
