X
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ തീയിട്ട സംഭവത്തില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. മൂന്നുപേരുടെ മരണത്തിനിടയാക്കുകയും ഒമ്പതുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നോയിഡ സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്നാണ് വിവരം. ട്രാക്കില്‍നിന്ന് കണ്ടെടുത്ത മൊബൈല്‍ഫോണില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്.
റെയില്‍വേട്രാക്കില്‍നിന്ന് കിട്ടിയ മൊബൈല്‍ഫോണില്‍ സിംകാര്‍ഡ് ഇല്ലായിരുന്നുവെങ്കിലും ഈ ഫോണില്‍ നേരത്തെ ഉപയോഗിച്ച സിംകാര്‍ഡുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉത്തരേന്ത്യന്‍ സ്വദേശിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചെന്നാണ് വിവരം.
അതിനിടെ, എലത്തൂരിലെ ട്രെയിന്‍ തീവെപ്പ് കേസില്‍ ചില സൂചനകള്‍ ലഭിച്ചതായി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കണ്ണൂരില്‍ പ്രതികരിച്ചിരുന്നു. കേസില്‍ അന്വേഷണം നടത്താനായി പ്രത്യേകസംഘത്തെ രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി. കെ.അജിത്കുമാറാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്
https://chat.whatsapp.com/2JfssH3nkl22l8hNa49U91
