തൃക്കരിപ്പൂർ:
ഉദിനൂർ തടിയൻ കൊവ്വൽ എഎൽപി സ്കൂളിന് പുതുതായി നിർമിച്ച ഹൈടെക് ബഹുനില കെട്ടിട ഉദ്ഘാടനവും സ്കൂളിൻ്റെ 105 മത് വാർഷികാഘോഷവും നടത്തി.
കണ്ണൂർ രൂപതക്ക് കീഴിൽ പ്രവർത്തിക്കുന്ന ഉദിനൂർ തടിയൻ കൊവ്വൽ എഎൽപി സ്കൂളിനായി ഒന്നര കോടി രൂപ ചെലവിൽ നിർമിച്ച
ഹൈടെക് കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്.
കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല കെട്ടിട ആശീർവാദം നടത്തി. എം.രാജഗോപാലൻ എംഎൽഎ കെട്ടിടോദ്ഘാsനം നിർവഹിച്ചു.
കണ്ണൂർ രൂപത കോർപറേറ്റ് മാനേജർ മോൺ.ക്ലാരൻസ് പാലിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ജില്ല തല
കവിത, കഥ, ഉപന്യാസ രചന മൽസരങ്ങളിലെ വിജയികളായ ഷാജഹാൻ തൃക്കരിപ്പൂർ, യു. ശിൽപ, കെ.പി.രാകേഷ് എന്നിവർക്ക് സിനിമ നടൻ പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ സമ്മാനവിതരണം നടത്തി.
സ്കൂൾ വിജ്ഞാന പോഷിണി മെഗാ ക്വിസിൽ ജേതാവായ നാലാംതരത്തിലെ പി.ശ്രീഹരിക്ക് സൈക്കിൾ സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാദർ വിനു കയ്യാനിക്കൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രൻ മാണിയാട്ട്, കെ.വി.കാർത്യായനി, കണ്ണൂർ രൂപത കോർപറേറ്റ് അഡ്മിനിസ്ട്രേറ്റർ കെ.വി.മോഹനൻ,
സ്കൂൾ മുഖ്യാധ്യാപിക വി.ലളിത, പി ടി എ പ്രസിഡൻ്റ് പി.വി.ശ്രീജിത്ത്, ടി.അരുൺകുമാർ, കെ.മോഹനൻ, കെ.ലക്ഷ്മണൻ, യു.രജീഷ്, കെ.വി.ജീന എന്നിവർ പ്രസംഗിച്ചു.
വാർഷികാഘോഷ ഭാഗമായി പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ കിങ്ങിണികൂട്ടം,
സ്കൂൾ വിദ്യാർത്ഥികൾക്ക് കലാ-കായിക മൽസങ്ങൾ, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നൃത്തസന്ധ്യ, പൂർവ വിദ്യാർത്ഥികളും അമ്മമാരും ചേർന്ന് തിരുവാതിരക്കളി, തെക്കെ മാണിയാട്ട് അനശ്വര റീഡിംഗ് റൂം വനിത വേദിയുടെ കൈകൊട്ടികളി, പോട്ടച്ചാൽ ഇഎംഎസ് വനിത വേദിയുടെ കനലാട്ടം എന്നിവ അരങ്ങിലെത്തി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
