കാഞ്ഞങ്ങാട്: ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ പ്രസിഡണ്ടായി. ജോസഫ് മുത്തോലിയാണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഡി.ഡി.എഫ്-കോണ്‍ഗ്രസ് ലയനത്തെ തുടര്‍ന്ന് നേരത്തെ പ്രസിഡണ്ടായിരുന്ന ജെയിംസ് പന്തമാക്കല്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി വിനീത് പി ജോസഫിനെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. നേരത്തെ ഡി.ഡി.എഫ് അംഗമായിരുന്നു വിനീത്. വിനീതിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അംഗീകരിക്കാന്‍ കഴിയാതെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ് റിബലായി ജോസഫ് മുത്തോലിയും മത്സര രംഗത്ത് വന്നത്. കോണ്‍ഗ്രസ് വിമതനെ രണ്ട് സി.പി.എം അംഗങ്ങളും പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു. വിജയിച്ച ജോസഫ് മുത്തോലിക്ക് ഒന്‍പത് വോട്ടും വിനീത് പി ജോസഫിന് ഏഴ് വോട്ടും ആണ് ലഭിച്ചത്. ഇതോടെ കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളും വിമതരായി മാറി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
