ഉദിനൂർ : അപകടങ്ങൾ തുടർക്കഥയാകുന്ന എടാച്ചാക്കൈ – നടക്കാവ് മെക്കാഡം റോഡിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ നടത്തണമെന്ന് ഉദിനൂർ ദൃശ്യ കലാവേദി വാർഷിക ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആഴ്ചകൾക്ക് മുൻപാണ് എടാച്ചാക്കൈ – നടക്കാവ് റോഡ് മെക്കാഡം പ്രവർത്തി നടത്തിയത്. ശേഷം വാഹനങ്ങളുടെ അമിത വേഗത കാരണം നിരവധി അപകടങ്ങളാണ് ഈ റോഡിൽ നടന്നത്. കൂടാതെ റോഡിന്റെ ഉയരം വർദ്ധിച്ചത് കാരണം വാഹനങ്ങൾ റോഡിൽ നിന്നും തെന്നിമാറുന്നതും പതിവാണ്. ഈ സാഹചര്യത്തിൽ അരികുകൾ ഉയർത്തിയും റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചു അപകട സാധ്യത കുറയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി രാഹുൽ ഉദിനൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് അശ്വിൻ അധ്യക്ഷത വഹിച്ചു. ട്രഷറർ അനേഷ് ആനിക്കാട് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സർക്കാർ സർവീസിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം ലഭിച്ച ക്ലബ് അംഗം ഡോ. സി.എസ് സുമേഷിനെ ഉപഹാരം നൽകി അനുമോദിച്ചു.
പുതിയ ഭാരവാഹികൾ : സജേഷ് കുളങ്ങര( പ്രസിഡന്റ്),രാകേഷ് കുളങ്ങര ( വൈസ് പ്രസിഡന്റ്), കെ.സി സജിൻ കുമാർ ( സെക്രട്ടറി), കെ.പി ശ്രീകുമാർ (ജോ. സെക്രട്ടറി), സി.എസ് സുമേഷ്( ട്രഷറർ)
https://chat.whatsapp.com/2JfssH3nkl22l8hNa49U91
