പടന്നക്കടപ്പുറം : അർബുദ ബാധിതനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കും തുടർചികിത്സയ്ക്കുമായി 25 ലക്ഷം രൂപയുടെ ആവശ്യാർത്ഥം ഉദാരമതികളിൽ നിന്നും സഹായം തേടുന്ന പടന്നക്കടപ്പുറം സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ കെ.കെ റാഷിദ് ചികിത്സാ നിധിയിലേക്ക് കാരുണ്യഹസ്തവുമായി കുരുന്നുകൾ. പിറന്നാൾ ആഘോഷിക്കാൻ വേണ്ടി സ്വരൂപിച്ച നാണയ തുട്ടുകളാണ് കുരുന്നുകൾ റാഷിദ് ചികിത്സാ നിധിയിലേക്ക് കൈമാറി മാതൃകയായത്. കുരുന്നുകൾ സ്വരൂപ്പിച്ച നാണയത്തുട്ട് ശേഖരം ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ഷരീഫ് മാടാപ്പുറത്തിന് കൈമാറി. പടന്നക്കടപ്പുറം GFHS സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർഥികളായ വേദ കൃഷ്ണയും ദേവ കൃഷ്ണയുമാണ് കാരുണ്യസ്പർശത്തിന്റെ വിശാല മനസ്സുമായി മുന്നോട്ട് വന്നത്. പടന്നക്കടപ്പുറം സ്വദേശികളായ കൃഷ്ണൻ, ഷിജിന ദമ്പതികളുടെ മക്കളാണ് ഈ കൊച്ചു മിടുക്കി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
