അഹമ്മദ് അഫ്സൽ . ടി. കെ, തൈക്കടപ്പുറം സൗദി അറബിയയിലെ കിംഗ് അബ്ദുല്ല ശാസ്ത്ര സാങ്കേതിക സർവകാലശാലയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഫെലോഷിപ്പിന് അർഹനായി.
ലോക റാങ്കിങ്ങിൽ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ കിംഗ് അബ്ദുല്ല സർവകലാശാലയിൽ മാസ്റ്റർ ഡിഗ്രി, പി എച് ഡി ഉൾപ്പെടുന്ന 5 വർഷത്തെ പഠനത്തിനാണ് ഫെല്ലോഷിപ്പിന് അർഹനായത്.
കാലിക്കറ്റ് NIT യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദദരിയായ അഫ്സൽ ക്യാമ്പസ് സെലക്ഷൻ വഴി പുണെ ബജാജ് ഓട്ടോയിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്തു വരികയാണ്. മികച്ച ഗേറ്റ് സ്കോറും നേടിയിട്ടുണ്ട്.
തൈക്കടപ്പുറത്തെ തൈലക്കണ്ടി അബ്ദുൽ ഖാദറിന്റെയും നഫീസത്തിന്റെയും മകനാണ്.
അറബിക് കാലിഗ്രഫിയിൽ ഗിന്നസ് റെക്കോർഡ് ഹോൾഡർ ഖലീലുല്ലാഹ് ചെമ്മനാടിന്റെയും സആദിയയുടെയും മകൾ സഫ ഫാത്തിമയാണ് ഭാര്യ.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
