കാഞ്ഞങ്ങാട് ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെ വെട്ടിയ കേസ് : നാലുപേർ കൂടി അറസ്റ്റിൽ
കാഞ്ഞങ്ങാട്: സ്കൂട്ടറിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യവേ പ്രവാസിയും കൊടവലം കൊമ്മട്ട സ്വദേശിയുമായ ചന്ദ്രനെ വെട്ടിയ സംഘത്തിലെ നാല് പേരെ കൂടി ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കോട്ടെ അജിത്ത് (29), കാഞ്ഞങ്ങാട് മുത്തപ്പൻ തറയിലെ മനുരാജ് (27), അനുരാജ്(34), മുക്കുട്ടെ നിധീഷ് (29), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ മേലെടുക്കത്തെ പ്രശോബ് (23), മൂലക്കണ്ടത്തെ ശ്യാം കുമാർ (31) എന്നിവരെ കഴിഞ്ഞ 11ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട എല്ലാവരും അറസ്റ്റിലായി. കഴിഞ്ഞ മാസം 11ന് സ്കൂട്ടറിൽ പോകവേ നെല്ലിത്തറയിൽ വച്ചാണ് ചന്ദ്രന് വെട്ടേറ്റത്. ഭാര്യ രമക്കൊപ്പം കാഞ്ഞങ്ങാട് നിന്ന് കൊടവലത്തേക്ക് പോവുകയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം ചന്ദ്രനെ തടഞ്ഞു നിർത്തുകയും വടിവാൾ കൊണ്ട് കാലിനു വെട്ടുകയും ആയിരുന്നു. പ്രതികൾ നാലുപേരും കർണാടക തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കടന്നിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
