എം.പി. ചെറിയമ്പു നിര്യാതനായി

samakalikam
By samakalikam 1 Min Read

കരിവെള്ളൂർ : പാലക്കുന്നിലെ മുതിർന്ന സി.പി.എം നേതാവ് എം.പി. കുഞ്ഞമ്പു – എം.പി.സി.(92) നിര്യാതനായി. സി.പി.എം.പാലക്കുന്ന് ബ്രാഞ്ച് അംഗമാണ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ആണൂർ സമുദായ ശ്മശാനത്തിൽ . 16 വർഷത്തോളം കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു.
അവിഭക്ത കരിവെള്ളൂർ ലോക്കൽ കമ്മറ്റി മെമ്പർ , കർഷക സംഘം കരിവെള്ളൂർ വില്ലേജ് സെക്രട്ടരി , കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ച് ചർച്ചയ്ക്ക് വിധേയമാകുന്നതിൽ തൊണ്ണൂറാം വയസ്സു വരെ സജീവമായിരുന്നു. ഭാര്യ: പരേതയായ കീനേരി യശോദ.
മക്കൾ : മുരളീധരൻ (റിട്ട.എൽ.ഐ.സി. അസി. ഡിവിഷൻ മാനേജർ ), നളിനി ( നിടുവപ്പുറം) ആശഹരി (പരിസ്ഥിതി പ്രവർത്തക, റിട്ട. അധ്യാപിക) ഉദയൻ , ഡോ. യമുന ( ജില്ലാ ആശുപത്രി, തിരുവനന്തപുരം) പരേതനായ രാജീവൻ
മരുമക്കൾ : സുലജ (നീലേശ്വരം) ഹരി (പരിസ്ഥിതി പ്രവർത്തകൻ, റിട്ട വാട്ടർ അതോറിറ്റി ജീവനക്കാരൻ ) ദിനേശൻ പുത്തലത്ത് (സി.പി.എം. സംസ്ഥാന സെക്രട്ടരിയറ്റ് മെമ്പർ, പത്രാധിപർ ദേശാഭിമാനി ദിനപത്രം),പരേതനായ ഭരതൻ (റിട്ട. അധ്യാപകൻ) സഹോദരങ്ങൾ: പരേതരായ മഠത്തിൻ പടിക്കൽ കുഞ്ഞാതി, നാരായണൻ , ചിരി, ബാലകൃഷ്ണൻ , ജാനകി
സി.പി.എം സംസ്ഥാന സെക്രട്ടരി എം.വി.ഗോവിന്ദൻ മാസ്റ്റർ, എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ,ജില്ലാ സെക്രട്ടരി എം.വി.ജയരാജൻ, എന്നിവരടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ മൃതദേഹം സൂക്ഷിച്ച പയ്യന്നൂർ സഹകരണ ആശുപത്രിയിലും പാലക്കുന്നിലെ വീട്ടിലുമെത്തി അനുശോചനമറിയിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *