ബിരുദമുണ്ടോ?; കേന്ദ്ര സർവീസിൽ ജോലി നേടാം, 7500 ഒഴിവുകൾ

samakalikam
By samakalikam 2 Min Read

♦️കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) എക്സാമിനു വിജ്ഞാപനമായി.

♦️അപേക്ഷ മേയ് മൂന്നിനു രാത്രി 11 വരെ.

♦️അപേക്ഷാ ഫീയായ 100 രൂപ നാലിനു രാത്രി 11 വരെ അടയ്ക്കാം (ബാങ്ക് ചലാനെങ്കിൽ മേയ് 5 വരെ).

♦️സ്ത്രീകൾക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കും ഫീസില്ല.

♦️ഏകദേശം 7500 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.

*നിയമനം നടത്തുന്ന വിവിധ തസ്തികകൾ*
♦️സെൻട്രൽ എക്‌സൈസ് ഇൻസ്പെക്ടർ
♦️കസ്റ്റംസ് ഇൻസ്പെക്ടർ
♦️ ഇൻകം ടാക്സ് ഇൻസ്പെക്ടർ
♦️ സി ബി ഐ സബ് ഇൻസ്പെക്ടർ
♦️ ഇ ഡി ഇൻസ്പെക്ടർ
♦️എൻ  ഐ എ ഇൻസ്പെക്ടർ
♦️അസി. എക്കൗണ്ട്സ് ഓഫീസർ
♦️അസി. ഓഡിറ്റ് ഓഫീസർ
♦️അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ
♦️റെയിൽവെ, ഐ ബി, സെൻട്രൽ നാർകോട്ടിക് ബ്യൂറോ, വിവിധ മന്ത്രാലയങ്ങൾ എന്നിവയിൽ അസിസ്റ്റൻ്റ്
♦️എക്സിക്യൂട്ടീവ് അസിസ്റ്റൻറ്
♦️റിസർച്ച് അസിസ്റ്റൻറ്
♦️ടാക്സ് അസിസ്റ്റൻറ്
♦️ഓഡിറ്റർ
♦️എക്കൗണ്ടൻ്റ്
♦️ഡിവിഷണൽ എക്കൗണ്ടൻ്റ്
♦️ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ

*പ്രായം*
♦️തസ്തികകളനുസരിച്ച് പ്രായപരിധിയിൽ 18–27, 20–30, 18–30, 18–32 എന്നിങ്ങനെ വ്യത്യാസമുണ്ട്. സംവരണവിഭാഗങ്ങൾക്കു ചട്ടപ്രകാരം ഇളവ്.

♦️തസ്തികകളുടെ സ്വഭാവമനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

*കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ:* കോഴിക്കോട്, തൃശൂർ,  എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം

♦️ഉദ്യോഗാർഥി മുൻഗണനാടിസ്ഥാനത്തിൽ ഒരു റീജനിലെ മൂന്നു കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകണം.

*പരീക്ഷ:* ഓൺലൈനിൽ രണ്ടു ഘട്ടം. ജൂലൈയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാം ഘട്ട പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 200 മാർക്ക്. ഒരു മണിക്കൂർ സമയം.

♦️ജനറൽ ഇന്റലിജൻസ് & റീസണിങ്, ജനറൽ അവെയർനെസ്,
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്,
ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ. ഉത്തരം തെറ്റെങ്കിൽ അര മാർക്ക് കുറയ്ക്കും.

♦️ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം.

♦️ഒന്നാം പേപ്പറിന് രണ്ടു സെഷനുണ്ട്. രണ്ടേകാൽ മണിക്കൂറിന്റെ ഒന്നാം സെഷൻ പരീക്ഷയിൽ കണക്ക്, റീസണിങ് & ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷൻ.

♦️ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്–2 തസ്തികകളിലേക്കാണു രണ്ടാം പേപ്പർ (സ്റ്റാറ്റിസ്റ്റിക്സ്).

♦️അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്കു മൂന്നാം പേപ്പർ (ഫിനാൻസ് & ഇക്കണോമിക്സ്).
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *