പിലിക്കോട്: ലൈബ്രറി കൗൺസിലുകളിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂനിയൻ ഹൊസ്ദുർഗ് താലൂക്ക് കൺവൻഷൻ ആവശ്യപ്പെട്ടു.
കരക്കേരു ഫ്രൻ്റ്സ് ലൈബ്രറിയിൽ നടന്ന കൺവൻഷൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.കെ സുനിത അധ്യക്ഷയായി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ, യൂനിയൻ ജില്ലാ സെക്രട്ടറി യു വി ശശി, ജില്ലാ പ്രസിഡൻ്റ് കെ കാർത്യായനി, കെ വി ഉഷ, നിഷാ രാജീവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:സുജാത അമ്പങ്ങാട് (പ്രസിഡൻ്റ്), കെ വി ഉഷ, ശ്രീജ ബേവൂരി r (വൈസ് പ്രസിഡൻ്റുമാർ), കെ സുനിത (സെക്രട്ടറി), ശ്രീജ കാരിയിൽ, സുരേന്ദ്രൻ കയ്യൂർ (ജോ. സെക്രട്ടറിമാർ)
https://chat.whatsapp.com/2JfssH3nkl22l8hNa49U91
