കണ്ണൂര്‍ | എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ മരിച്ചവരുടെ ട കുടുംബാഗങ്ങളെ മുഖ്യമന്ത്രി പിണരായി വിജയന്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ട്രെയിന്‍ തീവെപ്പില്‍ മരിച്ച റഹ്മത്തിന്റേയും നൗഫീഖിന്റേയും വീട്ടിലാണ് മുഖ്യമന്ത്രി നേരിട്ടെത്തിയത്.മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമലയും സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും ഉണ്ടായിരുന്നു.
ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ റേഞ്ച് ഐ ജി നീരജ് കുമാര്‍ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. കേസിന്റെ അന്വേഷണ പുരോഗതി സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
