പടന്ന : അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പടന്ന ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉദിനൂർ കൂലോം കുളം നവീകരിക്കുന്ന പ്രവൃത്തി ഉദ്ഘാാടനം ചെയ്തു. 1.09 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. നവീകരണ പ്രവൃത്തി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എം .രാജഗോപാലൻ എം.എൽ.എ. അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു
100 ശതമാനം പദ്ധതി വിനിയോഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ച നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനുള്ള പടന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഉപഹാരം പ്രസിഡണ്ട് മാധവൻ മണിയറ എം.പി യിൽ നിന്ന് ഏറ്റ് വാങ്ങി.ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ജന്തു ക്ഷേമ അവാർഡ് കരസ്ഥമാക്കിയ എ.വി മാധുരിക്കുള്ള ഉപഹാരം എം.എൽ.എ ഏൽപിച്ചു
തൊഴിലുറപ്പ് പദ്ധതിയിൽ മഹാത്മാ പുരസ്‌കാരം നേടുന്നതിന് പ്രവർത്തിച്ച പഞ്ചായത്ത് ജീവനക്കാർക്കും മേറ്റുമാർക്കുമുള്ള പഞ്ചായത്തിന്റെ ഉപഹാരം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ വിതരണം ചെയ്തു. ബ്ലോക്ക് ജോയിൻറ് ബി.ഡി.ഒ സന്തോഷ് കുമാറിനുള്ള ഉപഹാരം
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ. സജിത്ത് ഏൽപിച്ചു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്‌റ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം. സുമേഷ് ,മെമ്പർ ടി. രതില ,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി. അനിൽകുമാർ, ടി.കെ.എം. മുഹമ്മദ് റഫീഖ്, ടി.കെ.പി. ഷാഹിദ, പി.പി. കുഞ്ഞികൃഷ്ണൻ, കെ. അസൈനാർ കുഞ്ഞി, കെ. സുനിൽ കുമാർ, സി. റീന, സൻബക്ക് ഹസീന, സി. കുഞ്ഞികൃഷ്ണൻ, പി.കെ. ഫൈസൽ, ടി.കെ.സി മുഹമ്മദലി, കെ.വി. ഗോപാലൻ, കെ. രമേശൻ, റസാഖ് പുഴക്കര, എം. രാഘവൻ എന്നിവർ സംസാരിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
