പിലിക്കോട്: ഐക്യം ഇല്ലായ്മ
യാണ് സമുദായം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സയ്യിദ് മുഹമ്മദ് ഷഫീഖ് തങ്ങൾ അഭിപ്രായപ്പെട്ടു. ബദറിലെ വിജയം ഐക്യത്തിന്റെയും ഒരുമയുടേയും ആണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ബദർ ഇസ്ലാമിക ചരിത്രത്തിലെ നാഴിക കല്ലാണെന്നും ബദറിന്റെ ചരിത്രം ഉൾക്കൊണ്ടുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ട് പോകണമെന്നും ചന്തേര ജുമാ മസ്ജിദിൽ വെച്ച് നടന്ന ബദർ അനുസ്മരണ പ്രഭാഷണത്തിൽ
വിശ്വാസികളോട്
അദ്ദേഹം അഭ്യർത്ഥിച്ചു.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
