പി.കെ. സി. അബ്ദുള്ള
(സ്പെഷ്യൽ കറസ്പോണ്ടന്റ്.)
വലിയപറമ്പ പഞ്ചായത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ ബൗണ്ടറി സ്റ്റോൺ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി റോഡ് മാർകിങ് ആരംഭിച്ചു. വലിയപറമ്പ പഞ്ചായത്തിലെ നാലാം വാർഡ് തയ്യിൽ സൗത്ത് കടപ്പുറത്ത് നിർമ്മിക്കപ്പെടാൻ പോകുന്ന പാണ്ടിയാലക്കടവ് പാലം മുതൽ മാവിലാകടപ്പുറം പുലിമുട്ട് വരെ 15 കിലോമീറ്റർ നീളത്തിൽ വലിയപറമ്പ പഞ്ചായത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെടാൻ പോകുന്ന ബൗണ്ടറിസ്റ്റോണിന്റെ മുന്നോടിയായി റോഡിൽ അടയാളപ്പെടുത്തലുകൾ നടത്തപ്പെടുന്ന സർവ്വേ പ്രവർത്തനം പുരോഗമിക്കുകയാണ്.
3 ദിവസം മുമ്പ് ആരംഭിച്ച റോഡ് മാർക്കിംഗ് ബുധനാഴ്ചയോടെ പൂർത്തീകരിക്കും.
ഇപ്പോൾ മാർക്ക് ചെയ്തു മരക്കുറ്റി നാട്ടിയ പോയിന്റുകളിൽ പിങ്ക് സ്റ്റോൺ സ്ഥാപിക്കുന്ന നടപടി ഉടൻ ആരംഭിക്കും.
ഇതിനു വേണ്ടുന്ന കല്ലുകൾ പഴയങ്ങാടിയിലെ യാർഡിൽ തയ്യാറായിട്ടുമുണ്ട്.
ഹൈവേയുടെ വീതി
15.6 മീറ്റർ ആയിരിക്കും.
തയ്യിൽ കടപ്പുറം മുതൽ വലിയപറമ്പ റേഷൻ ഷാപ്പ് വരെ നിലവിലുള്ള റോഡുമായി ബന്ധപ്പെട്ടു സമാനമായി നിർമിക്കപ്പെടുന്ന ഹൈവേ തുടർന്നു മാവിലാകടപ്പുറം പുളി മുട്ട് വരെ കടൽ പുറമ്പോക്കിനെ ആശ്രയിച്ചു കടന്നു പോകും.
വലിയപറമ്പ് പഞ്ചായത്തിൽ തീരദേശ ഹൈവേയുടെ ഭാഗമായി രണ്ട് പാലങ്ങളാണ് നിർമ്മിക്കപ്പെടുന്നത്. രാമന്തളിയെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കപ്പെടുന്ന പാണ്ടിയാലക്കടവ് പാലത്തിന് 15 കോടിയുടെ എസ്റ്റിമേറ്റോടുകൂടിയ ഡിസൈൻ കെ. ആർ. എഫ് .ബി . പൂർത്തീകരിച്ചു.
അടുത്തു തന്നെ നടക്കാനിരിക്കുന്ന കിഫ് ബി. മീറ്റിംഗിൽ അതിനുള ഫണ്ട് അംഗീകരിക്കുന്ന മുറക്ക് പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭിക്കും

Good