തെയ്യക്കോലങ്ങളുടെ ആരൂഢസ്ഥാനമായ കോലത്തിരി രാജവശം ത്തിന്റെ നാലരപ്പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കൊണ്ടാടിയ പെരുങ്കളിയാട്ട മഹോൽസവ നഗരിയിൽ ശബ്ദവിസ്മയം കൊണ്ട് ശ്രദ്ധേയരായ് രണ്ട് കലാകാരൻമാർ .
ദീർഘകാലമായി അനൗൺസ്മെന്റ് രംഗത്ത് സജീവമായുള്ള
രാജു കോറോം
അനിൽ ഈയ്യക്കാട് എന്നീ കലാകാരൻമാരാണ് മുപ്പത്തൈവരുടെ ആരൂഢസ്ഥാനമായ ചിറക്കൽ കോവിലകം ശ്രീ ചാമുണ്ഡി കോട്ടത്ത് അഞ്ച് ദിവസങ്ങളിൽ നടന്നു വന്ന പെരുങ്കളിയാട്ട മഹോൽസവത്തിൽ കെട്ടിയാടുന്ന തെയ്യക്കോലങ്ങളുടെ ഐതിഹ്യപ്പെരുമകളും അനുഷ്ഠാന ചടങ്ങുകളും ചരിത്രപരമായ പ്രാധാന്യങ്ങളും വർണ്ണിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് കൊണ്ട് ശ്രദ്ധേയരായത്
നിരവധി പെരുങ്കളിയാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും തെയ്യങ്ങളുടെ ആരൂഢസ്ഥാനത്ത് അനൗൺസ്മെന്റിന് അവസരം ലഭിച്ചത് ഭാഗ്യമായും പുണ്യമായും ഇവർ കരുതുന്നു.
തൃക്കരിപ്പൂർ നടക്കാവിൽ പ്രവർത്തിക്കുന്ന മുറാദ് റിക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നാണ് ഇരുവരും പ്രചരണറിക്കോർഡിംഗുകൾ ചെയ്തു വരുന്നത്.
കളികളായാലും കളിയാട്ടക്കാലമായാലും കലാ സാംസ്കാരിക പരിപാടികളായാലും വാർഷികാഘോഷങ്ങളായാലും ശബ്ദ പ്രചരണ രംഗത്ത് കൊഴുപ്പേകാൻ ഇരുവരും സജീവമായുണ്ട്
https://chat.whatsapp.com/2JfssH3nkl22l8hNa49U91
