ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി മെയ് മാസത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി *“ലഹരിയാവാം കളിയിടങ്ങളോട്”* എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ക്ലായിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കായികമേള സംഘടിപ്പിച്ചു. ക്ലായിക്കോട് ഉദയാമൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ ശനി ഞായർ ദിവസങ്ങളിലായി ക്രിക്കറ്റ്,കമ്പവലി ഫുട്ബോൾ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് സഖാവ് ശ്രീജിത്ത് രവീന്ദ്രൻ നിർവഹിച്ചു.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സഖാവ് ടി പി റിജിൻകൃഷ്ണ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എൻ വി രാമചന്ദ്രൻ,സഖാവ് കെ പി രവീന്ദ്രൻ,മേഖലാ ട്രഷറർ സഖാവ് രതീഷ്, സി. അജേഷ് രാജീവൻ അടുവേനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖലാ പ്രസിഡണ്ട് സഖാവ് കെ അഭിരാം അധ്യക്ഷതയും മേഖലാ സെക്രട്ടറി സഖാവ് നവീൻ കുമാർ സ്വാഗതവും പറഞ്ഞു. ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി വിവിധ രചനാ, കലാ മത്സരങ്ങൾ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലായി പൂർത്തീകരിച്ചു കഴിഞ്ഞു.കായിക മത്സരങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ഷട്ടിൽ ടൂർണമെന്റ് കേരംസ് ടൂർണമെന്റ് തുടങ്ങിയവ വിവിധ യൂണിറ്റുകളിൽ സംഘടിക്കപ്പെടും. മേഖലാതല ലിറ്ററേച്ചർ ഫെസ്റ്റിന്റെ സമാപനം ഏപ്രിൽ 16ന് വൈകുന്നേരം മുഴക്കോം ഉദയ ക്ലബ് പരിസരത്ത് നടക്കുന്ന സമാപന പൊതുയോഗത്തോടും വിവിധ യൂണിറ്റിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളോടും കൂടി നടക്കും.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
