ദുബൈ: ഡി.ടി.എം.ജെ യുടെ കീഴിൽ ആരംഭിച്ച പ്രവാസി വെൽഫയർ പദ്ധതിയായ സ്വഫിന്റെ ഫണ്ട് ഉദ്ഘാടനം ദുബായിൽ വെച്ച് നടന്നു. ലേജെന്റ് ഫുഡ് സ്റ്റഫ് എം.ഡി യും ഡി.ടി.എം.ജെ മുൻ പ്രസിഡണ്ടുമായ സി. സുബൈർ പി.ടി.എച്ച് ഹോസ്പിസ് സെന്ററിന്റെ സി.എഫ്.ഒ ഡോ അമീർ അലിക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സ്വഫ് വെൽഫയർ സ്കീമിൽ അംഗമായവർക്ക് ചികിത്സാ സഹായം, പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്നവര്ക്കായി സാമ്പത്തിക സഹായം, മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവയാണ് ആദ്യ ഘട്ടങ്ങളിലായി നടപ്പിൽ വരുത്തിയിട്ടുള്ളത്. സ്വഫ് പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ, പലിശ രഹിത മൈക്രോ ഫിനാൻസിംഗ് തുടങ്ങി നിരവധി പ്രൊജക്ടുകളും ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ ഡി.ടി.എം.ജെ പ്രസിഡന്റ് എഞ്ചിനീയർ ഷബീർ പി.പി അദ്ധ്യക്ഷത വഹിച്ചു. ഡോ. അമീർ അലി, സഹീർ യു.പി, സലാം തട്ടാനിച്ചേരി, ടി.പി. അബൂബക്കർ, ടി.പി സിറാജ്, താഹിറലി പൊറോപ്പാട്, സി. സുബൈർ, സി. റഹീം, ടി. മുഹമ്മദ്, സി. നാസർ, ഒ.ടി, നൗഷാദ്, അനസ് എൻ, ഫാറൂഖ് ഹുസൈൻ, ഇസ്മായിൽ വി.പി.പി, അബ്ദുള്ള ബീരിച്ചേരി തുടങ്ങിയവർ സംസാരിച്ചു. ശഹനാസ് അലി എൻ സ്വാഗതവും നിസാർ നങ്ങാരത്ത് നന്ദിയും പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
