കൈതക്കാട്: കർമ പഥത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട യൂണിറ്റി കൈതക്കാടിൻ്റെയും ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന നോവ് പാലിയേറ്റീവ് കെയറിൻ്റെയും ആഭിമുഖ്യത്തിൽ കൈതക്കാട് ഷറഫ് കോളേജ് ക്യാംപസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി.ഇഫ്താർ സംഗമത്തോടൊപ്പം സിദ്ധാർത്ഥ് ചികിൽസാ ധനസഹായ സമർപ്പണം വിവിധ മൽസര വിജയികൾക്കുള്ള ഉപഹാര സമർപ്പണം എന്നിവയും നടന്നു. പരിപാടിയുടെ ഉദ്ഘാടന കർമ്മം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. പത്മിനി നിർവ്വഹിച്ചു. നോവ് പാലിയേറ്റീവ് കെയർ ചെയർമാൻ ടി.കെ.സി.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.കൈതക്കാട് ജുമാ മസ്ജിദ് ഖത്തീബ് ജലീൽദാരിമി അനുഗ്രഹ ഭാഷണം നിർവ്വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഗിരീഷ് സിദ്ധാർത്ഥ് ചികിൽസാ സഹായം സമർപ്പിച്ചു.ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടർ വിനയൻ സമ്മാനദാനം നടത്തി. എളേരിത്തട്ട് ഗവണ്മെൻ്റ് കോളേജ് മലയാളം വിഭാഗം മേധാവി ഡോക്ടർ പി.സി.അഷ്റഫ് ,ടി.സി.എ.റഹ്മാൻ എന്നിവർ പ്രഭാഷണം നടത്തി. റിലീഫ് വിതരണോൽഘാടനം കെ.സി.അബ്ദുൽ ഷുക്കൂർ മാവിലാടം ഫണ്ട് കൈമാറ്റം ചെയ്ത് നിർവ്വഹിച്ചു. സംഘാടന മികവും ജനബാഹുല്യവും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങൾ സംബന്ധിച്ചു.
ആരിഫ് പയ്യങ്കി, ശംസുദ്ധീൻ സി, സമീർ എൻ യു, സലാം യു കെ, സിദ്ധിക്ക് ടി കെ, ഹാഷിം കെ എം, റഫീഖ് ടി കെ എന്നിവർ നേതൃത്വം നൽകി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
