വലിയപറമ്പിൻ്റെ കാവൽസേനയായ ഹരിത കർമ്മ സേനയ്ക്ക് ഇന്ന് പഞ്ചായത്ത് ബോണസ് വിതരണം ചെയ്തു.*
വലിയപറമ്പ: വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് ഉത്സവകാല ബോണസ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി.വി.സജീവൻ വിതരണം ചെയ്തു.
മേട മാസ പുലരിയിൽ കണി കാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു *വിഷു കൂടി വരവായി*
എല്ലാ ഹരിത കർമ്മസേനാംഗങ്ങൾക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടേയും വിഷു ആഘോഷിക്കാൻ ……
27 ഹരിത കർമ്മ സേന അംഗങ്ങൾക്ക് 1000 രൂപ വീതം ബോണസ് നൽകി. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഖാദർ പാണ്ട്യാല അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം ഓണം ബോണസ് നൽകിയും ഓണക്കോടി നൽകിയും മാതൃകയാവാൻ വലിയപറമ്പ പഞ്ചായത്തിന് സാധിച്ചിരുന്നു. ചടങ്ങിൽ ഭരണ സമിതി അംഗം വി.മധു, CDS ചെയർപേഴ്സൺ ഇ.കെ.ബിന്ദു, വി.ഇ.ഒ.സുകേഷ് എന്നിവർ സംസാരിച്ചു.സെക്രട്ടറി വിനോദ് കുമാർ സ്വാഗതം പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
