ഡോ:അംബേദ്കർ മെമ്മോറിയൽ ഹയർ സെക്കന്ററി മോഡൽ പ്രീ സ്കൂൾ പ്രവർത്തന ഇടങ്ങളിലേക്കുള്ള പഠനോപകരണ നിർമ്മാണ ശില്പശാല കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ.പി ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് ബി.പി.സി രാജേഷ്.കെ.വി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. രണ്ട് ദിവസങ്ങളിലായി എട്ടോളം പ്രവർത്തന ഇടങ്ങളിലേക്കായി നടന്ന പഠനോപകരണ നിർമ്മാണ ശില്പശാലയിലൂടെ ഇരുന്നൂറോളം പഠന സാമഗ്രികൾ ഹോസ്ദുർഗ് ബി.ആർ.സി യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരാണ് പഠനോപകരണങ്ങൾ നിർമ്മിച്ചത്. ഹോസ്ദുർഗ് ബി.ആർ.സി ട്രെയിനർ രാജഗോപാലൻ പി നിർമ്മാണ ശില്പശാലയ്ക്ക് നേതൃത്വം നൽകി. . ചടങ്ങിൽ പി.ടി. എ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അധ്യക്ഷയായിരുന്നു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് കൃഷ്ണൻ എ എം , സ്റ്റാഫ് സെക്രട്ടറി പ്രീസീജ. പി , ബാലചന്ദ്രൻ എൻ ,വിജയലക്ഷ്മി. കെ.പി, രമ്യ കെ.വി. എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ രത്നാവതി. എ സ്വാഗതവും ഹെഡ്മിസ്ട്രസ് രഞ്ജിനി. എസ്.കെ നന്ദിയും പ്രകാശിപ്പിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
