ഗതാഗതനിയമ ലംഘനം പിടിക്കാൻ: 47എ.ഐ. ക്യാമറകൾ

samakalikam
By samakalikam 1 Min Read

കാസർകോട് : വാഹനം തടയാതെ ഗതാഗത നിയമലംഘനം പിടിക്കാനുള്ള നിർമിതബുദ്ധി (എ.ഐ.) ക്യാമറകൾ 20 മുതൽ പ്രവർത്തിച്ചുതുടങ്ങും. ജില്ലയിൽ 47 സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ പ്രവർത്തിക്കുന്ന കൺട്രോൾറൂമിൽനിന്ന്‌ നിയമലംഘനങ്ങളുടെ വിവരങ്ങൾ ആർ.സി. ഉടമയ്ക്ക് സന്ദേശമായി ലഭിക്കും.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോർവാഹനവകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് ക്യാമറകൾ സ്ഥാപിച്ചത്. പോലീസ് വകുപ്പ് സ്ഥാപിച്ച ക്യാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കിയാണ് എ.ഐ. ക്യാമറകളുള്ളത്. അമിതവേഗം, അനധികൃത പാർക്കിങ്, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, വാഹനമോടിച്ചുകൊണ്ടിരിേക്കയുള്ള ഫോൺവിളി എന്നിവയെല്ലാം എ.ഐ. ക്യാമറകൾ ഒപ്പിയെടുക്കും.

ക്യാമറകൾ ഇവിടങ്ങളിൽ
:തൃക്കരിപ്പൂർ, തങ്കയംമുക്ക്, പടന്ന, കാലിക്കടവ്, ചെറുവത്തൂർ, ചീമേനി, നീലേശ്വരം, പാണത്തൂർ, ചോയ്യങ്കോട്, പുതിയകോട്ട, കാഞ്ഞങ്ങാട് 1, കാഞ്ഞങ്ങാട് 2, അതിഞ്ഞാൽ, കളനാട് ജങ്ഷൻ, മഡിയൻ, ചിത്താരി, പള്ളിക്കര, ബേക്കൽപാലം, ഒടയംചാൽ, കളനാട് ജങ്ഷൻ 2, പാലക്കുന്ന്, കുണ്ടംകുഴി, മേൽപ്പറമ്പ്, കുറ്റിക്കോൽ, മഡിയൻ ജങ്ഷൻ, മഡിയൻകൂലോം റോഡ്, കാസർകോട് പഴയ ബസ് സ്റ്റാൻഡ് ജങ്ഷൻ, പ്രസ്‌ക്ലബ് ജങ്ഷൻ, കോട്ടച്ചേരി റെയിൽവേ മേൽപ്പാലം, ബോവിക്കാനം, ചെർക്കള 1, ചെർക്കള 2, പുതിയകോട്ട, ടി.ബി. റോഡ് കാഞ്ഞങ്ങാട്, ബല്ലത്ത്, കോട്ടപ്പുറം, മുള്ളേരിയ, നടക്കാവ്-ഉദിനൂർ റോഡ്, സീതാംഗോളി, ബദിയഡുക്ക 1, ബദിയഡുക്ക 2, കുമ്പള 1, കുമ്പള 2, ബന്തിയോട്, ഉപ്പള-ബേക്കൂർ റോഡ്, പെർള, ഹൊസങ്കടി, ബന്തടുക്ക.
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *