നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം തീരദേശ മേഖലയിൽ ക്യാൻസർ രോഗികൾ കൂടുന്നതായി കൗൺസിൽ യോഗത്തിൽ ഉയർന്ന ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്ന് നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത.
ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രദേശങ്ങളിലെ വെള്ളവും മണ്ണും പരിശോധിക്കും. ക്യാൻസർ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം ഗൗരവവമായി കാണുകയാണെന്ന് ചെയപേഴ്സൺ പറഞ്ഞു.
അഞ്ചുവർഷത്തിനിടയിൽ ക്യാൻസർ ബാധിച്ച് മുപ്പത് പേർ മരിച്ചതായും നിലവിൽ അസുഖം ബാധിച്ച് നിരവധിപ്പേർചികിത്സയിലുമാണ്. പലരും ചികിത്സിക്കാൻ പണമില്ലാതെ ജീവിതം തള്ളി നീക്കുകയാണ്.
വരുംതലമുറയെ സംരരക്ഷിക്കാൻ ആവശ്യമായ ബോധവത്ക്കരണവും മതിയായ ചികിത്സയും ഉറപ്പുവരുത്തുമെന്ന് ചെയർപേഴ്സൺ കൺസിലിൽ യോഗത്തിൽ വ്യക്തമാക്കി.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ക്യാൻസർരോഗ നിർണ്ണയ ക്യാമ്പും, ബോധവത്ക്കരണ ക്ലാസ്സും തുടർപ്രവർത്തനമായി ചെയ്തുവരികയാണെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
