കൊടക്കാട് : പാലക്കുന്നിൽ പുതുതായി നിർമ്മിച്ച വീടിന്റെ പ്രവേശന ചടങ്ങ് ഒഴിവാക്കി കാൽ ലക്ഷം രൂപ കനിവ് പാലിയേറ്റീവ് ഹോം കെയർ യൂനിറ്റിന് നൽകി മാതൃകയായി ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ . പ്രളയ ദുരിതാശ്വാസ നിധിയിലേക്കും കോവി ഡ് ചാലഞ്ചിലേക്കും ഒരു മാസത്തെ ശമ്പളം നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പ്രശംസ നേടിയിട്ടുണ്ട്.
വീട്ടിൽ നടന്ന ചടങ്ങിൽ കൊടക്കാട് നാരായണൻ കാൽ ലക്ഷം രൂപ എം.രാജഗോപാലൻ എം.എൽ.എ.യ്ക്ക് കൈമാറി. പി. പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. എം വി ചന്ദ്രൻ , വി.വി.പ്രദീപൻ ,എം.കെ.വിജയകുമാർ സംസാരിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
