പടന്ന: പടന്ന പഞ്ചായത്ത് അജ്മാൻ കെ.എം.സി.സി പടന്ന പഞ്ചായത്തിലെ പള്ളി ഇമാമുമാർക്ക് പെരുന്നാൾ വസ്ത്രം കൈമാറി.
പടന്ന പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ടി കെ സി മുഹമ്മദലി ഹാജിക്ക് അജ്മാൻ കെ.എം.സി.സി ഭാരവാഹികൾ വസ്ത്രം കൈമാറി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്‌ലം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി അജ്മാൻ ഭാരവാഹികളായ ടി കെ സാഹിറലി, എ.ബി അബ്ദുല്ല, പി.പി റഷീദ്, വി.കെ ഷഹബാസ്, പടന്ന പഞ്ചായത്ത് ഭാരവാഹികൾ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.പി മുത്വലിബ് സ്വാഗതവും വി.കെ മുഷ്താഖ് നന്ദിയും പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
