കാസർഗോഡ് ജില്ലയിൽ എട്ട് ആരോഗ്യ കേന്ദ്രങ്ങൾ 17 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓൺലൈനിലാണ് ഉദ്ഘാടനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ബായാർ, പള്ളിക്കര, ബെള്ളൂർ, മാവിലാ കടപ്പുറം , മധൂർ അഡൂർ, ആരിക്കാടി, പെർള എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിൽ ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയത്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
