വലിയപറമ്പ : കടുത്ത വേനലിൽ നിർജ്ജലീകരണം ഒഴിവാക്കാനും, കുടിവെള്ളത്തിൻ്റെ ലഭ്യത ഉറപ്പ് വരുത്തി പൊതു ജനങ്ങൾക്കായി വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡിലും തണ്ണീർപ്പന്തൽ ഒരുങ്ങി തുടങ്ങി. പഞ്ചായത്ത് തല ഉദ്ഘാടനം വലിയപറമ്പ പാലം പരിസരത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വി.വി.സജീവൻ നിർവഹിച്ചു. ഇന്നത്തോടെ 13 വാർഡിലും തണ്ണീർപന്തലുകൾ പൂർത്തിയാവും. അത് വാർഡുകളിൽ മെമ്പർമാർ തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്യും. വേനൽ കടുത്തത്തോടെ ജനം വെന്തുരുകുകയാണ്. വെള്ളം കുടി കുറയുന്നതും ആരോഗ്യ പ്രശ്നങ്ങളും ബോധ്യപ്പെടുത്തി ശുദ്ധജലം ഉറപ്പാക്കുകയാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത് . വേനല്‍ക്കാലം ഓരോ ദിവസം ചെല്ലുന്തോറും അതിന്റെ കാഠിന്യത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും വേനല്‍ക്കാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് വേനല്‍ക്കാല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഓരോ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വരെ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതിനായി പഞ്ചായത്ത് ഒരുക്കുകയാണ് ആരോഗ്യത്തിന് ഔഷധ ഗുണമുള്ള മോര് വെള്ളം… പാലം സൈറ്റിൽ.വാർഡ് കൺവീനർ കെ.വി സുരേന്ദ്രൻ സ്വാഗതവും, CDS മെമ്പർ ടി.കെ.വിനോദിനി നന്ദിയും പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
