ചെറുവത്തൂർ : പിലിക്കോട് തോട്ടം-പടന്ന ഗണേഷ് മുക്ക് ജില്ലാ പഞ്ചായത്ത് റോഡിൽ പൊട്ടിപ്പൊളിഞ്ഞ് താറുമാറായ കണ്ണങ്കൈ മുതൽ ഗണേഷ്‌മുക്ക് വരെയുള്ള ഭാഗത്തിന്റെ നിർമാണം 18-ന് തുടങ്ങും. നിർമാണത്തിനായി 18 മുതൽ ഒരുമാസം റോഡ് അടച്ചിടുമെന്ന് അസി. എൻജിനിയർ അറിയിച്ചിട്ടുണ്ട്.
ഓവുചാൽ, കലുങ്ക്, അരികുയർത്തൽ, മെക്കാഡം ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തിക്കായി ജില്ലാ പഞ്ചായത്ത് 1.80 കോടിയാണ് നീക്കിവെച്ചത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡാണിത്. പിലിക്കോട് തോട്ടംമുതൽ കണ്ണങ്കൈവരെയുള്ള ഭാഗം കഴിഞ്ഞ വർഷമാണ് ടാറിട്ടത്.
റോഡിന്റെ ദുരവസ്ഥ മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്തിന്റെ നടപടി. റോഡ് വികസിപ്പിക്കണമന്നാവശ്യപ്പെട്ട് ഒട്ടോറിക്ഷാതൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധവും സമരവും റോഡിലുണ്ടായിരുന്നു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
