തൃക്കരിപ്പൂർ: മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ വെക്കേഷൻ കാലത്ത് നടക്കുന്ന ഈസി ഇംഗ്ലീഷ് , മാജിക് മാത് സ് ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത ഇംഗ്ലീഷ് അധ്യാപകൻ രാജൻ കുറുന്തിൽ ഉദ്ഘാടനം ചെയ്തു. പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ വിനോദ് ആലന്തട്ട വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ വായനശാല വൈസ് പ്രസിഡണ്ട് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗണിത അധ്യാപകൻ മഹേഷ് വി എം , വിനോദ് കുമാർ എം, സബ്ന സജി എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലവേദി കൂട്ടുകാരായ സുദീപ്ത എം, ശ്രീനന്ദ എം, വൈഗാ ലക്ഷ്മി, ആദർശ് , ശ്രീനന്ദ്, ഋത്വിക് , റിയ പ്രശാന്ത് , ആദിഷ് ടി.പി. എന്നിവർ നേതൃത്വം നൽകി. വായനശാല സെക്രട്ടറി പി.രാജഗോപാലൻ സ്വാഗതവും വായനശാല പ്രസിഡണ്ട് ടി. തമ്പാൻ നന്ദിയും പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
