ന്യൂഡല്‍ഹി: ബെംഗളൂരു സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്. മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജാമ്യ വ്യവ്യസ്ഥയില്‍ ഇളവ് അനുവദിച്ച് കൊണ്ടാണ് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി മദനിക്ക് അനുമതി നല്‍കിയത്. ജൂലൈ 10 വരെ കേരളത്തിൽ നിൽക്കാം.
അതേസമയം കര്‍ണാടക പോലീസിന്റെ സുരക്ഷയിലാകണം മഅദനി കേരളത്തിലെക്ക് പോകേണ്ടത്. സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണെമന്നും കോടതി നിര്‍ദേശിച്ചു.
കേസിന്റെ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആയിരുന്നു മഅദനിയുടെ ആവശ്യം. ആരോഗ്യം മോശം ആകുകയാണെന്നും, അതിനാല്‍ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും മഅദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേരളത്തിലുള്ളപ്പോള്‍ വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങാമെന്നും മഅദനിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയെ അറിയിച്ചു.
മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജി ഇനി സുപ്രീം കോടതി ജൂലൈ പത്തിന് പരിഗണിക്കും.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
