വലിയപറമ്പ് : പി.ഭാസ്ക്കരൻ മാസ്റ്റർ സ്മൃതി ‘കായലരികത്ത്’ പരിപാടിയുടെ മുന്നോടിയായി 20 ന് വൈകുന്നേരം നാലിന് വലിയ പറമ്പ ബീച്ചിൽ പി. കവിതകളുടെ ആലാപനവും പ്രമുഖരായ ചിത്രകാരൻമാർ പങ്കെടുക്കുന്ന വരയും നടക്കും. വത്സൻ പിലിക്കോട്, വിനോദ് ആലന്തട്ട, ശ്രീനാഥ് ചീമേനി, പ്രകാശൻ കരിവെള്ളൂർ, വിജേഷ് കാരി, സന്തോഷ് ഒഴിഞ്ഞ വളപ്പ്, വിജയൻ കാലിക്കടവ് . കൊടക്കാട് ദാമോദരൻ, പ്രീതി എന്നിവർ കവിതകൾ ആലപിക്കും. ചിത്രകാരന്മാരായ മോഹൻ ചന്ദ്രൻ , ശ്യാമ ശശി, സചീന്ദ്രൻ കാറഡുക്ക, വിനോദ് അമ്പലത്തറ, സുരേന്ദ്രൻ കൂക്കാനം,എം. രവീന്ദ്രൻ, ബജീഷ് വലിയപറമ്പ എന്നിവർ ചിത്രം വരക്കും. 22 ന് വൈകുന്നേരം നടക്കുന്ന പി.ഭാസ്ക്കരൻ സ്മൃതിയോടനുബന്ധിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ഗായകരുടെ സംഗീത നിശയുണ്ടാവും. ജനറൽ കൺവീനർ രവീന്ദ്രൻ കൊടക്കാട് സംസാരിച്ചു. വൈസ് ചെയർമാൻ കൃഷ്ണൻ പത്താനത്ത് അദ്ധ്യക്ഷത വഹിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
