എം.എസ്.എഫ് സംസ്ഥാനകമ്മിറ്റിയുടെ ബാലകേരളത്തിൻ്റെ ഭാഗമായുള്ള ഇഫ്താർ സംഗമം സമ്മിലൂനി മാടക്കാലിൽ ശ്രദ്ധേയമാംവിധം സംഘടിപ്പിച്ചു.
ഇളംതലമുറയെ ഇഴയടുപ്പത്തോടെ ഇണക്കിച്ചേർത്തുകൊണ്ടുള്ള പരിഗണനാപൂർവ്വമായ പ്രാസ്ഥാനിക കൂടിച്ചേരലാണ് സമ്മിലൂനി.
250 പേർ പങ്കെടുത്ത സമ്മിലൂനിയുടെ സവിശേഷ സംഗമത്തിൻ്റെ ഉദ്ഘാടനം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷരീഫ്.പി.പി നിർവ്വഹിച്ചു.
എം.എസ്.എഫ് ശാഖ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് ഹുദൈഫ്.കെ അദ്ധ്യക്ഷം വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കെ.റഷീദ് അബ്ദുറഹ്മാൻ ഉപഹാരസമർപ്പണം നിർവ്വഹിച്ചു.
മോട്ടിവേഷണൽ സ്പീക്കർ ടി.എം റാഷിദ് മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട് ടി.കെ സലാം മാസ്റ്റർ ,വാർഡ് മെമ്പർ ശ്രീമതി എം.താജുന്നിസ,
നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സലീൽപടന്ന സഹഭാരിവാഹികളായ സിദ്ധീഖ് വെസ്റ്റ്എളേരി, മുജീബ്റഹ്മാൻ, പി.കെ കമറുദ്ധീൻ പടന്ന, എം.എസ്.എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് റാഹിൽമൗക്കോട്, എം.കെ മുഹമ്മദലി മാസ്റ്റർ, സി.ടി ഷാഹുൽ ഹമീദ്, എം.കെ മുഹമ്മദ്, എൻ.അബ്ദുൽ സലാം എന്നിവർ പൊതുപരീക്ഷ ഉന്നത വിജയികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും നാട്ടിലെ പ്രഥമ വക്കീലിനെയും ചടങ്ങിൽവെച്ച് അനുമോദിച്ചു.
എ.ജി.എ ഹക്കീം മാസ്റ്റർ സമ്മിലൂനി സന്ദേശം കൈമാറി.
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫയാസ് മാടമ്പില്ലത്ത് ,ശാഖാ മുസ്ലിം ലീഗ് ഭാരവാഹികളായ എ.ജി കുഞ്ഞബ്ദുള്ള, എം.കെ ഹാഷിർ,യൂത്ത്ലീഗ് ശാഖ ഭാരവാഹികളായ മുഹമ്മദ് എ.ജി, ഹുസൈനാർ കെ , ഗ്രീൻസ്റ്റാർ ഭാരവാഹികളായ അൻസാർ എ.ജി, ഷബീബ് അബ്ദുല്ല, സമ്മീലൂനി കോർഡിനേറ്റേർസ് കുറുപ്പില്ലത്ത് മുഹമ്മദ് ,സനാഉൽഹഖ് ,എം.എസ്.എഫ് ബാലകേരളം ശാഖ ഭാരവാഹികളായ സുലൈം ,സുഫൈൽ,ഷറാഫത്ത് ,ഷബീർ എന്നിവർ സമ്മീലൂനിക്ക് നേതൃത്വം നൽകി.
എം.എസ്.എഫ് ശാഖ ഉപാധ്യക്ഷൻ സുറൈജ്.കെ നന്ദി രേഖപ്പെടുത്തി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
