*കരക്കക്കാവിൽ കളിയാട്ടം അറിയിച്ചുകൊണ്ട് നാട്ടെഴുന്നള്ളത്ത്*     മഹാമാരി വരുത്തി വച്ച കാലവിളംബത്തിനു ശേഷം വീണ്ടും ഒരു കളിയാട്ടക്കാലം സമാഗതമായി.2023 മെയ് 5,6,7,8 തീയതികളിൽ ക്ഷേത്രമുറ്റം ഭക്ത്യാ ന്തരീക്ഷത്താൽ മുഖരിതമാകും……

samakalikam
By samakalikam 0 Min Read

കളിയാട്ടത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള നാട്ടെഴുന്നള്ള ത്തു മേടം 5 (19/04/23ബുധനാഴ്ച )ക്ഷേത്രത്തിലെ അരങ്ങിൽ അടിയന്തിരത്തിനു ശേഷം എഴുന്നള്ളത്ത് സംഘം നേരെ കുന്നോത്ത്‌ വളപ്പ് ആസ്ഥാനമായുള്ള *കുന്നമംഗലത്തു മന്നനെ*  വണങ്ങി ശ്രീ :രയരമംഗലത്തമ്മയെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രവേശന കവാടത്തിലൂടെ കടന്ന് ഒരു മുഴുവൻ പ്രദക്ഷിണവും നടത്തുന്നു. ഈയൊരു ദിവസം മാത്രമാണ് കരക്കക്കാവുകാർക്ക് രയരമംഗലത്തമ്മയെ മുഴുവൻ പ്രദക്ഷിണം നടത്താൻ അനുവാദമുള്ളത്. തുടർന്ന് *മൂപ്പിളമനോക്കി*
തറവാടുകളിലും ഭവനങ്ങളിലും കയറി ഇറങ്ങി *ഏറിയോരു ഗുണം വരുത്തി* ഭക്തജനമനസ്സിൽ കളിയാട്ടക്കാലത്തിന്റെ ഐക്യവും ഭക്തിയും ഉറപ്പുവരുത്തി രാത്രിയോടെ തിരിച്ചു ക്ഷേത്രത്തിലേക്കും എത്തിച്ചേരുന്നു. കളിയാട്ടത്തിന്റെ കുറച്ചു ദിവസങ്ങൾ മുമ്പ് വരെ ഇത് തുടരുന്നു
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *