പാറപ്പള്ളി.റംസാൻ ആഘോഷത്തിൻ്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മുട്ടിച്ചരലിൽ മതസൗഹാർദ്ദ നോമ്പുതുറ സംഘടിപ്പിച്ചു.രാജ്യത്ത് ജാതിയുടെയും മതത്തിൻ്റയും പേരിൽ ആളുകൾ കലഹിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് മനുഷ്യത്വത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും സന്ദേശമുയർത്തി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി കൃഷ്ണൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ ശ്രീ.പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.കെ.സലീം ,കെരാജഗോപാലൻ, സി. ബാബുരാജ്, പി.എൽ .ഉഷ, അബ്ദുള്ള, എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും നവീൻ രാജ് നന്ദിയും പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
