പടന്നക്കടപ്പുറം : ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ബീച്ചാരകടപ്പുറം പടന്ന കടപ്പുറം റേഷൻ ഷോപ്പ് റോഡ് നിർമ്മാണോദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു.
എം രാജാഗോപാലൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, വാർഡ് മെമ്പർ പി.കെ സുമതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. നാരായണൻ, പി.വി ബാലകൃഷ്ണൻ, എം സി ഷെരീഫ് എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ നന്ദി പറഞ്ഞു. 49 ലക്ഷം രൂപാ ചലവിൽ ബീച്ചാരക്കടവ് മുതൽ പടന്നക്കടപ്പുറം വരെയാണ് റോഡ് നിർമ്മിക്കുന്നത്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
