പടന്ന: 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ വകയിരുത്തി ഓരിമുക്ക് -നടക്കാവ് മൈൻ റോഡിൽ പൂർണ്ണമായും എടച്ചാക്കൈ ആയിറ്റി റോഡിൽ ഭാഗികമായും സ്ഥാപിച്ച 45 വാട്സ് എൽ.ഇ.ഡി ലൈറ്റുകളുടെ ഉദ്ഘാടനം ഓരിമുക്ക് ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം നിർവ്വഹിച്ചു.
വികസന സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.കെ.എം മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ യു.കെ മുശ്താഖ് സ്വാഗതം പറഞ്ഞു.
പഞ്ചായത്തംഗം പി.പവിത്രൻ,കെ.സജീവൻ ,ടി.പി ജബ്ബാർ ,ടി.കെ അബ്ബാസ് ,യു.കെ ഹാശിം എന്നിവർ സംബന്ധിച്ചു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
