ദുബൈ: സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ വെള്ളിയാഴ്ച. സൗദി പ്രഖ്യാപനം വന്നത് പിന്നാലെ യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളും പെരുന്നാൾ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച് ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്റെന്ന് ഒമാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്നു വർഷത്തിന് ശേഷം കോവിഡിന്‍റെ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയിട്ടുള്ളത്.
ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ നടക്കും. വ്യാഴാഴ്ച മുതൽ തന്നെ വിവിധ രാജ്യങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
