തൃക്കരിപ്പൂരിലെ
കക്കുന്നം പത്മനാഭന് പട്ടും വളയും സമ്മാനിച്ച് പണിക്കർ പദവി നൽകി. അളളട സ്വരൂപത്തിലെ
നീലേശ്വരം കിണാവൂർ കോവിലകത്തിൽ രാവിലെ 11 മണിക്കും 12 മണിക്കും ഇടയിലെ മുഹൂർത്തത്തിൽ
നടന്ന ചടങ്ങിൽ കെ.സി. ഉദയവർമ്മരാജയാണ് മൂന്ന് തവണ പണിക്കർ പദവി ചൊല്ലി
വിളിച്ചത്. തുടർന്ന് പട്ടുംവളയും
സമ്മാനിച്ചു.
നീലേശ്വരം
പടിഞ്ഞാറ്റം കൊഴുവൽ പു ളിയക്കാട്ട് പുതിയസ്ഥാനം
വിഷ്ണുമൂർ
ത്തി ദേവസ്ഥാനത്തിൻ്റെ നേതൃത്വത്തിലാണ്
അംഗീകാരമൊരുക്കിയത്. പു ളിയക്കാട്ട് പുതിയസ്ഥാനം
വിഷ്ണുമൂർ
ത്തി
ദേവസ്ഥാനത്തെ ആചാര സ്ഥാനീകരും ക്ഷേത്ര ഭാരവാഹികളും കുടുംബാംഗങ്ങളും കണ്ണൂർ -കാസർഗോഡ് ജില്ലകളിലെ നിരവധി പൂരക്കളി പണിക്കൻമാരും പങ്കെടുത്തു. പൂരക്കളി -മറത്തുകളി രംഗത്ത് 10 വർഷത്തോളമായി വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും സജീവമായ കക്കുന്നം പത്മനാഭൻ എൺപതുകളിൽ
കഥാപ്രസംഗവേദിയിലും സംഗീത വേദികളിലും മുഴുവൻ സമയ കലാകാരനായിരുന്നു. തൃക്കരി പ്പൂരിലെ എ.കെ.കുഞ്ഞിരാമൻ പണിക്കരുടെ ശിക്ഷണത്തിലാണ് പൂരക്കളി മറത്തു കുളി രംഗത്തെത്തിയത്. കഥാപ്രസംഗരംഗത്തെ കെ.എൻ. കീപ്പേരിയുടെ ശിക്ഷണത്തിലാണ് കഥാപ്രസംഗരംഗത്ത് സജീവമായത്. ആകാശവാണി കണ്ണൂർ നിലയത്തിലെ യുവവാണി ഗായകർക്കായി 25 ലധികം ലളിതഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തി. നാടകങ്ങൾക്കു വേണ്ടിയും ഭക്തിഗാനമേളകളി ലും 10 വർഷത്തോളം പുല്ലാങ്കു ഴൽ വാദനവും നടത്തി. പൂരക്കളി, മറുത്തുകളി എന്നിവയു
ടെ പ്രചാരണത്തിനായി യൂട്യൂബ് ചാനലിലും കക്കുന്നം പത്മനാഭൻ പണിക്കർ പരിപാടികൾ അവതരിപ്പിച്ചു വരുന്നുണ്ട്. നേരത്തേ ആഗ്രഹിച്ച പൂരക്കളി മറഞ്ഞുകളി രംഗത്ത് അവിചാരി
തമായാണ് എത്തപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
