വലിയപറമ്പ:കുടുംബവുമൊത്ത് ഉല്ലസിക്കാൻ പറ്റിയ ഇടം. എന്നാൽ ചെറിയ അശ്രദ്ധമതി സന്തോഷയാത്ര ദുരന്തത്തിൽ കലാശിക്കാൻ. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത വലിയപറമ്പ ബീച്ച്
കടൽതീരത്ത് സഞ്ചാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽപെട്ടേക്കാം. നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന വലിയപറമ്പ് ബീച്ചിൽ
ഒരു സുരക്ഷിതത്വവുമാല്ലാതെ ചെറിയ കുട്ടികളെ കടലിൽ ഇറക്കി കളിക്കുകയാണ് രക്ഷിതാക്കൾ അധികം നീന്തം പോലും അറിയാത്ത വരാണ്
പെരുന്നാൾ – വേനൽ അവധിക്കാലമായതോടെ ബീച്ചുകളിൽ വൻ തിരക്കാണ് ഉണ്ടാകുന്നതെങ്കിലും ഇക്കാര്യം പരിഗണിച്ചുള്ള നടപടി ഉണ്ടായിട്ടില്ല. ആവശ്യത്തിന് ലൈഫ് ഗാർഡുമാരോ പൊലീസ് പട്രോളിങ്ങോ ഇല്ല.
സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ, അനൗൺസ്മെന്റ് സിസ്റ്റം, ഹാൻഡ് മൈക്ക്, സുരക്ഷാ അലാം, വാച്ച് ടവർ, രക്ഷാ പ്രവർത്തനം നടത്താൻ ബോട്ടുകൾ, സേർച് ലൈറ്റുകൾ, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ ബീച്ചുകളിൽ ഉടൻ സ്ഥാപിക്കേണ്ടതുണ്ട്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
