പടന്ന :ഇലവൻ സ്റ്റാർ പടന്ന ചെറിയ പെരുന്നാളിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പെരുന്നാൾ ചന്തയുടെ ഭാഗമായി ഇന്ന് രാത്രി 7.30 കൈരളി പട്ട് റൂമാൽ ഫൈം പടന്നയുടെ സ്വന്തം കുഞ്ഞൂ ഭായിയും കൂട്ടരും അവതരിപ്പിക്കുന്ന ഇശൽ നൈറ്റ് പടന്ന കവ്വായി കായലിനരികിൽ ഇലവൻ സ്റ്റാർ സ്റ്റാർ ഗ്രൗണ്ടിൽ അരങ്ങേറും.
പെരുന്നാൾ ചന്ത വൈകുന്നേരം 3 മനി മുതൽ ആരംഭിക്കും. പെരുന്നാൾ ചന്തയിൽ കുട്ടികൾക്കായി ഒരുക്കിയ കിഡ്സ് അമ്യൂസ്മെന്റ് പാർക്ക് ,രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഫുഡ് കോർട്ട് ,ഗെയിംസ് സെന്റർ ,ഷോപ്പിംഗ് സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്
