മദ്യലഹരിയില്‍ പോലീസുകാരനെ അക്രമിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
പയ്യന്നൂര്‍: മദ്യലഹരിയില്‍ പോലീസുകാരനെ അക്രമിച്ച രണ്ടുപേരെ പയ്യന്നൂര്‍ എസ് ഐ എം.വി.ഷിജുവും സംഘവും അറസ്റ്റുചെയ്തു.തൃക്കരിപ്പൂര്‍ പേക്കടത്തെ നിര്‍മ്മാണതൊഴിലാളി കൊടക്കാട് വീട്ടില്‍ മണികണ്ഠന്‍(32), സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ മീലിയാട്ടെ എം.കെ.കൃഷ്ണന്‍(50) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം ബസ്റ്റാന്റ് പരിസരത്ത് വെച്ച് മദ്യപിക്കുകയായിരുന്ന ഇവരെ കസ്റ്റഡിയിലെടുത്ത സീനിയര്‍ സിവില്‍
പോലീസ് ഓഫീസര്‍ ജോസ്‌ലിനെ അക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റുചെയ്തത്.
ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
