ഇലവൻ സ്റ്റാർ പടന്ന ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസമായി പടന്ന ഇലവൻ സ്റ്റാർ ഗ്രൗണ്ടിൽ നടത്തി വരുന്ന വർണാഭമായ ഇലവൻ സ്റ്റാർ പെരുന്നാൾ ഫെസ്റ്റ് ഇന്ന് സമാപിക്കും. സമാപന ചടങ്ങ് എം.രാജഗോപാലൻ എം.എൽ എ ഉദ്ഘാടനം ചെയ്യും.
സമാപന ചടങ്ങിന്റെ ഭാഗമായി ഇന്ന് രാത്രി നടക്കുന്ന മ്യൂസിക് നൈറ്റിൽ ഒപ്പന, അറബിക് ഡാൻസ് , സൂപ്പി ഡാൻസ് , ട്രാക്ക് ഗാനമേള എന്നിവ അരങ്ങേറും
അള്ളാ ന്റെ ഉമ്മ എന്തൊരടി എന്ന ഗാനം ഫെയിം
റബ്നാസ് റാഷി, സിനിമ . ടി വി ആർട്ടിസ്റ്റ്
ചിന്നു ശ്രിവത്സലൻ , ആൽബം സിംഗർമാരയ റാഫി ആലക്കോട്, വാണി കണ്ണൂർ എന്നിവർ മ്യൂസിക് നെറ്റിൽ പാടാൻ എത്തുന്നു
പെരുന്നാൾ ചന്തയിൽ കുട്ടികൾക്കായി കിഡ്സ് അമ്യൂസ്മെന്റ് പാർക്ക് ,രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഫുഡ് കോർട്ട് ,ഗെയിംസ് സെന്റർ ,ഷോപ്പിംഗ് സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ടായിരുന്നു
