പടന്ന
പെരുന്നാൾ ദിനത്തോടനുബന്ധിച്ച് പടന്ന ഇലവൻ സ്റ്റാർ ക്ലബ് പടന്ന പുഴയുടെ തീരത്തുള്ള മനോഹരമായ സ്വന്തം ഗ്രാണ്ടിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച
പടന്നയുടെ മനസ്സിൽ ഉത്സവലഹരിയുടെ നല്ല നിമിഷങ്ങൾ പകർന്ന പെരുന്നാൾ ചന്തയ്ക്ക് പ്രൗഡമായ സമാപനമായി. ആസ്വാദകർക്ക് നവ്യാനുഭൂതിയാണ് സമ്മാനിച്ച സമാപനദിവസം പ്രശസ്ത ഗായകൻ റാഫി ആലക്കോട് സംഘവും അവതരിപ്പിച്ച സിൽ സില 2023 ഇശൽ നൈറ്റ് അരങ്ങേറി. സാംസ്‌കാരിക സമ്മേളനം എം.രാജഗോപാലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡണ്ട് വി.കെ ഖാലിദ് ആധ്യക്ഷത വഹിച്ചു എ.. കെ മുഹമ്മദ് യാസർ ആമുഖ പ്രസംഗം നടത്തി ഡി.സി സി പ്രസിഡന്റ് പി.കെ ഫൈസൽ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി.പി മുത്തലിബ്, സി.പിഎം നേതാവ് പി..കെ പവിത്രൻ വി.കെ ഹനീഫ ഹാജി (ഐ.എൻ എൽ ) പി.കെ അഷ്റഫ് (വെൽഫെയർ പാർട്ടി ) എന്നിവർ ആശംസകൾ നേർന്നു പി. ഹാരിഫ് സ്വാഗതം എം.. കെ നൂറദ്ധീൻ നന്ദിയും പറഞ്ഞു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
