തീരദേശ ഹൈവേക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചത് സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജ്. തീരദേശത്തിന്റെ പ്രത്യേകസാഹചര്യം കണക്കിലെടുത്താണ് വിവിധ ആനുകൂല്യങ്ങളുള്ള പാക്കേജുകൾ തയ്യാറാക്കിയത്. ഉടമസ്ഥാവകാശ രേഖകളുള്ളവർ, ഇല്ലാത്തവർ എന്ന തരത്തിൽ രണ്ട് കാറ്റഗറികളായി തിരിച്ചാണ് പാക്കേജ്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകളുള്ളവർക്ക് മൂന്ന് വിധത്തിലുള്ള ആനൂകൂല്യമുണ്ട്. ഇന്നത്തെ നിലക്കുള്ള കെട്ടിടം നിർമിക്കാൻ ആവശ്യമായ തുകയും നഷ്ടപരിഹാരവും നൽകും. 2013 ലെ ഭൂമിയേറ്റെടുക്കൽ ചട്ടമനുസരിച്ച് നിശ്ചയിക്കുന്ന സ്ഥലവില നൽകും. പുനരധിവാസ പാക്കേജായി 600 ചതുരശ്ര അടിയുള്ള ഫ്‌ളാറ്റോ അല്ലെങ്കില്‍ 13 ലക്ഷം രൂപ ഒറ്റത്തവണ സഹായമായോ നല്‍കും.
മൂന്ന് വർഷത്തില്‍ കൂടുതല്‍ താമസിക്കുന്ന ഉടമസ്ഥാവകാശം ഇല്ലാത്തവർക്ക് കെട്ടിടം ഇന്നത്തെ നിലക്ക് പൂർത്തിയാക്കാനുള്ള തുകയും പുനരധിവാസ പാക്കേജായി ചതുരശ്ര അടിയുള്ള ഫ്‌ളാറ്റോ അല്ലെങ്കില്‍ 13 ലക്ഷം രൂപ ഒറ്റത്തവണ സഹായമോ നല്‍കും.
കാര്യങ്ങള്‍ യഥാവിധി മനസിലാക്കുന്നതിന് മുന്നേ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആശങ്കയുണ്ടാക്കുന്ന ചിലകേന്ദ്രങ്ങളില്‍ നിന്നുണ്ടായ നിർഭാഗ്യകരമായ ഇടപെടല്‍ നാടിന്റെ വികസനം മുടക്കുന്നതിനാണെന്ന് എം രാജഗോപാലൻ എംഎൽഎ പറഞ്ഞു.
അലൈൻമെന്റ് ജനങ്ങളുമായി കൂടിയാലോചിച്ച്
14 മീറ്റർ വീതിയിലായിരുന്നു പ്രാഥമിക അലൈന്‍മെന്റ്. ദേശീയ ഹൈവേ നിലവാരത്തില്‍ നിർമിക്കുന്ന തീരദേശറോഡിന്റെ അനന്തമായ ടൂറിസം സാധ്യകള്‍ കണക്കിലെടുത്താണ് മലപ്പുറം, കാസർകോട് ജില്ലകളില്‍ 15.6 മീറ്റർ വീതിയിലേക്ക് ഉയർത്തിയത്.
വീടുകളും കെട്ടിടങ്ങളും പരമാവധി ഒഴിവാക്കുന്ന നിലയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ അലൈന്‍മെന്റ് കിഫ്ബി അംഗീകിരിച്ചത്. ഏഴ് മിറ്റർ ക്യാരേജ് വേയും ഇരുഭാഗങ്ങളിലും 1.5 മീറ്റർവീതിയില്‍ പേവ്ഡ് ഷോള്‍ഡറും ഉള്‍പ്പടെ 10 മീറ്റർ വീതിയില്‍ ടാറിങ്ങും ഒരുഭാഗത്ത് 2.5 മീറ്റർ വീതിയില്‍ സൈക്കിള്‍ട്രാക്കും ഇരുഭാഗത്തും 1.5 മീറ്റർവീതിയില്‍ ഡ്രയിനേജും മുകളില്‍ നടപ്പാതയുമുള്ളതാണ് ഹൈവേ.
അലൈൻമെന്റ് മാർക്ക് ചെയ്ത് കല്ലിടുന്നതിന് മുമ്പ് ജനപ്രതിനികളുടെയും രാഷ്ട്രീയപാർടി പ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും യോഗം വിളിച്ച് അന്തിമരൂപരേഖ വിശദീകരിക്കുമെന്ന് എം രാജഗോപാലൻ എംഎൽഎ അറിയിച്ചു
🔹🔸🔹🔸🔹🔸🔹🔸
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
