പയ്യന്നൂർ ശ്രീ നാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയിലെ ദേശീയതല ടെക്നിക്കൽ ഫെസ്റ്റ് “ഉദ്ഭവ” 2023 ഏപ്രിൽ 27, 28, 29 തീയതികളിലായി കോളേജ് ക്യാംപസിൽ വെച്ച് നടക്കുകയാണ്.
സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ *“ആർൿവിൽ”*, മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ *“യന്ത്ര”*, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ *“ദ്യുതി”*, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ *“ടെക്നോവ”*, എന്നീ ടെൿഫെസ്റ്റുകളുടെ ബൃഹദ് കൂട്ടായ്മയാണ് *“ഉദ്ഭവ”*.
എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികള്‍ക്ക് അവരുടെ സാങ്കേതിക വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും, നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനും അവ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയാണ് ഇത് പോലുള്ള ടെൿഫെസ്റ്റുകൾ നല്കുന്നത്.
പല വിഭാഗങ്ങളിൽപ്പെടുന്ന മത്സരങ്ങൾ, പേപ്പർ പ്രസന്റേഷനുകൾ, പ്രൊജക്ട് പ്രസന്റേഷനുകൾ, വർക്ക്‌ഷോപ്പുകൾ, എക്‌സിബിഷനുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ പ്രദർശനശാലകൾ, റൊബോട്ടിക് ഡാൻസ്, വാഹനാഭ്യാസ പ്രകടനങ്ങൾ, സംഗീത സായാഹ്നങ്ങൾ തുടങ്ങി വൈവിധ്യമുള്ള പരിപാടികൾ ഉദ്ഭവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2023 ഏപ്രിൽ 27ന് രാവിലെ 10.30 മണിക്ക് മുഖ്യാതിഥി ബഹുമാനപ്പെട്ട ജില്ലാ വികസന കമ്മീഷണർ മേഘശ്രീ ഡി.ആർ., ഐ.എ.എസ്., പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. യോഗത്തിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം പ്രസിഡന്റ് ശ്രീ. കെ.പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. എ.വി.ലീന സ്വാഗതം പറയും.
➖➖➖➖➖➖➖➖വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪പരസ്യങ്ങളും വാർത്തകളും നൽകാൻ 👇7356018001
