ചെറുവത്തൂർ : മംഗളൂരു കെ.എം.സി ആശുപത്രിയുടെ സഹകരണത്തോടെ ആതുര സേവന രംഗത്ത് പുത്തൻ പ്രതീക്ഷകളുമായി മുന്നേറുന്ന ചെറുവത്തൂർ കെ.എ.എച്ച്.എം ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിന്റെ സേവനം പ്രവർത്തനം ആരംഭിച്ചു. രോഗികൾക്ക് അത്യാഹിത ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം മംഗളൂരു കെ.എം.സി ആശുപത്രിയിലെ വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്റ്റർമാരുടെ സേവനവും ഇനി മുതൽ കെ.എ.എച്ച്.എം ആശുപത്രിയിൽ ലഭിക്കുന്നതാണ്. അത്യാഹിത സേവന വിഭാഗത്തിന്റെ ഉദ്ഘാടനം പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷനായി. സി.ടി സ്കാൻ ഉദ്ഘാടനം നടൻ ഇന്ദ്രൻസും, പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറയും, രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ നിർമ്മിച്ച ലിഫ്റ്റ് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീളയും ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.മുഹമ്മദ് അസ്‌ലം, മെഡിക്കൽ ഡയറക്ടർ ടി.കെ മുഹമ്മദലി, ഡോ: ജിത്തു രാധാകൃഷ്ണൻ, മുൻ എം.എൽ.എമാരായ കെ.കുഞ്ഞിരാമൻ, എം.സി.ഖമറുദ്ദീൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ, ഡോ: വി.പി.പി.മുസ്തഫ, ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ, ടി.സി.റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
