കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരമധ്യത്തിലെ അനശ്വര ഷോപ്പിങ് കോംപ്ലക്സിനുള്ളിലെ ചിത്ര വസ്ത്രാലയത്തിൽ മോഷ്ടാവ് കവർച്ചക്കെത്തിയത് മുണ്ടും ഷർട്ടും ധരിച്ച്. എന്നാൽ കവർച്ച നടത്തി തിരിച്ചുപോയതാകട്ടെ വസ്ത്രാലയത്തിലെ പുതിയ പാന്റും ഷർട്ടും ധരിച്ച്.
കഴിഞ്ഞദിവസം പുലർച്ചയോടെയാണ് നഗരമധ്യത്തിലെ കടയിൽ കവർച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത മോഷ്ടാവ് അരലക്ഷം രൂപയും ഒരുകെട്ട് പാന്റും മോഷ്ടിച്ച ശേഷം താൻ ധരിച്ചിരുന്ന പഴയ ഷർട്ടും മുണ്ടും അഴിച്ചുമാറ്റി തുണിക്കടയിലെ പുത്തൻ പാൻറും ഷർട്ടും എടുക്കുകയും ഇവ ധരിക്കുകയും ചെയ്തു.ഇതിനുശേഷം സ്ഥലം വിട്ടു. തൊട്ടടുത്ത കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞതാണ് മോഷ്ടാവിന്റെ ഈ ദൃശ്യങ്ങൾ. നഗരത്തിൽ രണ്ടിടത്തുകൂടി കവർച്ച ശ്രമം നടന്നിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
